ഹിജാബിന്റെ മുസീബത്!
ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. സംസ്ഥാന വ്യാപകമായി സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിക്കൊണ്ടാണ് വലിയൊരു ക്രമസമാധാന പ്രശ്നമായി ഇത് വളരാതിരിക്കാൻ കർണാടക സർക്കാർ ശ്രമിച്ചത്. ഇക്കാര്യം പരിഗണിച്ച് കർണാടക ഹൈക്കോടതി യാതൊരുവിധ മതവസ്ത്രങ്ങളും ക്യാമ്പസുകളിൽ അനുവദിക്കില്ല എന്ന് പറഞ്ഞു. വിശദമായ വാദം കേൾക്കേണ്ടതുള്ളതുകൊണ്ട് വിശാല ബെഞ്ചിലേക്ക്...
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഗാനം
"ഒരു ജനതയുടെ ഗാനങ്ങൾ എഴുതാൻ എന്നെ അനുവദിക്കുക, അവിടുത്തെ നിയമങ്ങൾ ആരെഴുതിയാലും കുഴപ്പമില്ല" - ആൻഡ്രൂ ഫ്ലച്ചർലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഗാനം എന്ന വിശേഷണത്തിന് അർഹത "അമേസിങ് ഗ്രേയ്സ്" (Amazing grace)ന് ആയിരിക്കാം. ഇംഗ്ലീഷ് അല്പമെങ്കിലും അറിയാവുന്നവർപോലും ആ ഗാനം കേട്ടിട്ടുണ്ടാകും. കുടുംബത്തിലെ ആരാധനയിലും...
ഇതിന്റെ പേരോ പ്രണയം
പാലായിൽ നിന്നുള്ള അരുംകൊലയുടെ വാർത്ത കേട്ട് മലയാളികൾ ഞെട്ടി. പരീക്ഷ എഴുതാൻ വന്ന ഒരു ഡിഗ്രി വിദ്യാർത്ഥിനി കൊല്ലപ്പെട്ടിരിക്കുന്നു. അതും കഴുത്തറത്തുള്ള ക്രൂരമായ കൊല. കൊന്നത് സഹപാഠി ആണെന്നും കൊലയ്ക്കുപിന്നിൽ പ്രണയത്തിന്റെ കഥ ഉണ്ടെന്നും കേൾക്കുമ്പോൾ ഞെട്ടൽ അസ്വസ്ഥതയ്ക്ക് വഴിമാറുന്നു. എന്തൊക്കെയാണ് ഈ നടക്കുന്നത്?...
സ്റ്റാൻ സ്വാമിയും കാണാമറയത്തെ നീതിയും
മനുഷ്യ ചരിത്രത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ് നീതി. മനുഷ്യചിന്തകൾക്ക് ഉള്ളടക്കം നൽകിയ മഹാനുഭാവൻമാർ നീതിയെക്കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലും അഗസ്റ്റിനും ഇമ്മാനുവൽ കാന്റും അക്കൂട്ടത്തിൽ ചിലർ. കുറെ നൂറ്റാണ്ടുകളായി നീതി എന്നത് വ്യക്തിനിഷ്ഠമായ രാജനീതി ആയിരുന്നു എങ്കിൽ ജനാധിപത്യത്തിന്റെ ആവിർഭാവത്തോടെ നീതിയുടെ മണ്ഡലത്തിൽ സാമാന്യ...
ഈ പ്രതിസന്ധികളെ നാം അതിജീവിക്കുമോ?
അസ്വസ്ഥമാക്കുന്ന വാർത്തകളും സമാധാനം കെടുത്തുന്ന കാഴ്ചകളും നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത്.കോവിഡിന്റെ രണ്ടാം തരംഗം നാശംവിതച്ചുകൊണ്ട് നാട്ടിൽ സംഹാരതാണ്ഡവമാടുന്നു. രോഗഭീതി ഒഴിഞ്ഞു എന്നും പൂർവ്വസ്ഥിതിയിലേക്ക് നാട് തിരികെയെത്തുന്നു എന്നും കരുതിയിരിക്കുമ്പോഴാണ് വർദ്ധിതവീര്യത്തോടെയുള്ള ഈ രണ്ടാം വരവ്. മുന്നറിയിപ്പുകളും മുൻ അറിവുകളും ധാരാളം ഉണ്ടായിരുന്നിട്ടും...
വാക്‌സിൻ ചരിത്രം: മറക്കാനാകാത്ത ചില മനുഷ്യർ
കോവിഡ് മഹാമാരിക്ക് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ വാക്സിൻ കണ്ടുപിടിച്ചു പുതിയ ചരിത്രം രചിക്കുന്ന കാലഘട്ടത്തിൽ നാം ജീവിക്കുമ്പോൾ വാക്സിനേഷന്റെ മുൻകാല ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് കണ്ണുതുറപ്പിക്കുന്ന ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്. ജീവൻ പോലും പണയം വെച്ച് കൊണ്ട് ചില മനുഷ്യർ കാണിച്ച അസാമാന്യ...
കോവിഡ് വാക്സിന്റെ നൈതികത പ്രശ്നങ്ങൾ
കോവിഡ് 19 വാക്സിനേഷൻ നമ്മുടെ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണല്ലോ. ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകുന്നു. അതിനുശേഷം പടിപടിയായി മറ്റു വിഭാഗങ്ങൾക്കും വാക്സിൻ നൽകി രോഗബാധയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം.സാധാരണ വാക്സിൻ വികസിപ്പിക്കുന്നത് പോലെയല്ല കോവിഡ് വാക്സിൻ കണ്ടുപിടുത്തം എന്ന് എല്ലാവർക്കുമറിയാം. കാരണം ഒരു...
ഹാത്രസിൽ പുക ഉയരുമ്പോൾ
ചാമപ്പാടങ്ങൾ അതിരിട്ട ബൂൽഗാർഹി ഗ്രാമം. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ ഗ്രാമത്തിൽ ഒരുക്കിയ ചിതയിൽ നിന്നും ഉയർന്ന കറുത്തപുക ചുറ്റും തളംകെട്ടിയപ്പോൾ ഇരുളിന് കുറേകൂടി കനം വെച്ച് തടിച്ചു. അതെ, അധികാര ദുഷ്പ്രമത്തം അന്ധതമസ്സിന്റെ ദൃംഷ്ടകൾ കാട്ടി ഭയപ്പെടുത്തിയപ്പോൾ മുനിഞ്ഞുകത്തിയ നക്ഷത്രങ്ങൾ പോലും മിഴിപൂട്ടി. കാവല്ക്കാരാകേണ്ട പോലീസുകാർ...