കാർഷിക നിയമവും കരയുന്ന കർഷകനും
അക്ഷരാർത്ഥത്തിൽ കത്തി എരിയുകയാണ് വടക്കേ ഇന്ത്യയിലെ കാർഷിക മേഖല. ഇന്ത്യയുടെപ്രധാന ധാന്യ ഉൽപ്പാദനകേന്ദ്രങ്ങളായ പഞ്ചാബും ഹരിയാനയും മധ്യപ്രദേശുമൊക്കെ അസ്വസ്ഥമാണ്. കർഷകർ ഒന്നടങ്കം സമരമുഖത്താണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കർഷകർ പുതിയ ബില്ലിനെതിരെ തിരിയുന്ന ചിത്രങ്ങളാണ് കാണുന്നത്. പാർലമെന്റ് കഴിഞ്ഞ ദിവസങ്ങളിൽ പാസ്സാക്കി എടുത്ത മൂന്ന്...
മിൻകായി: കടൽ കടന്ന കടന്നൽ
ശിലായുഗത്തിൻറെ ബാക്കിപത്രം പോലെ പ്രാചീന ഭാവനായ കൃശഗാത്രനായ ഒരു മനുഷ്യൻ. കഴുത്തിൽ പന്നിത്തേറ്റ കെട്ടിയ കല്ലുമാല, കാതിൽ കൈതോലപ്പൂ വണ്ടിച്ചക്രം പോലെ ചുറ്റി വച്ച കമ്മൽ. തലയിൽ പല നിറമുള്ള തൂവൽ കൊണ്ട് അലങ്കരിച്ച് കിരീടം. അസ്പഷ്ടമായ പതിഞ്ഞ ഭാഷയിലുള്ള സംസാരം. മുഖത്ത് തെളിയുന്നത് വിശാലമായ പുഞ്ചിരിയും...
കുപ്പിയിൽ നിന്നും പുറത്തുചാടുന്ന വിദ്യാഭ്യാസ ഭൂതം
പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ - NEP 2020. കുപ്പിയിൽ നിന്നും പുറത്തുചാടിയ ഭൂതം പോലെ അതങ്ങനെ ആർക്കും പിടി തരാതെ വഴുതി നടക്കുന്നു. ഉപകാരപ്പെടുമോ അതോ നശിപ്പിക്കുമോ? കാത്തിരുന്നു കാണേണ്ടി വരും! ഭൂതത്താനെ വശത്താക്കാനും അത് ഞങ്ങളുടെ ഭാഗത്താണെന്ന് സ്ഥാപിക്കാനും പലരും ശ്രമിക്കുന്നു. NEP 2020...
ഇറ്റ്സ് എ ഗേള്‍ (It’s a girl)
ഏഷ്യാഭൂഖണ്ഡത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ കാണാതെപോയത് 200 ദശലക്ഷം പെണ്‍കുട്ടികള്‍! ലോകചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊലകള്‍ - വര്‍ഗ്ഗ ഉന്മൂലനം തന്നെ നമ്മുടെ കണ്ണിനുമുമ്പില്‍ അരങ്ങേറുന്നു. പെണ്‍ ഭ്രൂണഹത്യയുടെ നിഷ്ഠൂരതക്കെതിരെ അജ്ഞത നടിക്കാന്‍ നമുക്കാവുമോ?"ഇതാ ഇവിടെയാണാസ്ഥലം. കരിമ്പനകള്‍ അതിരിട്ട നെല്‍പ്പാടങ്ങളോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പ് ചൂണ്ടിക്കാട്ടി...
എക്സ്പ്രെസ്സ് വേയിൽ കുഴഞ്ഞു വീണ ‘അഗതി’ തൊഴിലാളികൾ
സന്തോഷ് എച്ചിക്കാനം എഴുതിയ ‘ബിരിയാണി’ എന്ന കൊച്ചു കഥയുണ്ട്. മലബാറിൽ തൊഴിലിനെത്തിയ വടക്കേയിന്ത്യക്കാരനായ ഗോപാൽ യാദവ് എന്ന തൊഴിലാളിയുടെ ഉള്ള് പൊള്ളിക്കുന്ന ജീവിതാനുഭവമാണത്. സ്വന്തം ഗ്രാമത്തിൻറെ ദുരിതം വിവരിച്ച് 100 രൂപ കൂലി അധികം ചോദിക്കുന്ന അയാളെ വഴക്കു പറയുന്ന മലയാളി മുതലാളിയെക്കുറിച്ച് ഗോപാൽ...
കൊറോണ: പരിണാമത്തിന് ഒരു കുതിച്ചുചാട്ടമോ?
ലോകം എന്ത് വിലകൊടുത്തും അതിജീവിക്കാന്‍ ശ്രമിക്കുന്ന മഹാമാരിയെ അയോഗ്യരെ തഴഞ്ഞ് ശ്രേഷ്ഠരെ നിലനിര്‍ത്തുന്ന പ്രകൃതിയുടെ പുരോഗമന മന്ത്രമായി കണക്കാക്കുന്ന പരിണാമവാദി മനുഷ്യത്വത്തിന്റെ തനിമകളായ കരുണയും കരുതലുകളുമെല്ലാം എങ്ങനെ വിശദീകരിക്കും?കൊറൊണക്കാലത്തെ കൂട്ടമരണങ്ങള്‍ ഞെട്ടലും ഭീതിയും ആശങ്കയും ഉളവാക്കിക്കൊണ്ട് ലോകമെങ്ങും വര്‍ധിക്കുമ്പോള്‍ പലനിലകളിലുള്ള പ്രതികരണങ്ങളും ഉയരുന്നു. ആരാധനാലയങ്ങള്‍...
വേദനയുടെ വേദാന്തം
കഷ്ടതകളുടെ കാരണവും അര്‍ത്ഥവും തേടിയുള്ള അന്വേഷണത്തിന് ഏറ്റവും പഴക്കമുള്ള ഉത്തരം നല്‍കുന്നത് ഇയ്യോബിന്‍റെ പുസ്തകമാണ്. അത് ലോകത്തിലെ ഏറ്റവും പഴയ പുസ്തകമാണ്. അതേസമയം ഏറ്റവും പുതിയതും!"അപരിചിതനായ ഒരു വ്യക്തി ഈ ലോകത്തേക്ക് ഒരു സന്ദര്‍ശകനായി എത്രയും പൊടുന്നനവേ വരികയാണെന്ന് ചിന്തിക്കുക. ഈ ലോകത്തിലെ തിന്മയുടെ...
ഇമ്മാനുവേല്‍ കാന്‍റ്
വാളിനേക്കാള്‍ ശക്തി പേനയ്ക്കാണ് എന്ന പ്രസ്താവന വളരെ പ്രശസ്തമാണ്. വാളിന് കൊന്നും തകര്‍ത്തും കൈയ്ക്കലാക്കാവുന്നതിലും നിയന്ത്രിക്കാവുന്നതിലും അധികം സ്വാധീനവും നിയന്ത്രണവും ആശയങ്ങള്‍കൊണ്ട് നേടാനാവും എന്നതുകൊണ്ടാണ് അത്തരമൊരു പ്രസ്താവന അന്വര്‍ത്ഥമായിത്തീരുന്നത്. അതിന് നേരുദാഹരണമാണ് ഇമ്മാനുവേല്‍ കാന്‍റിന്‍റെ ജീവിതം. വാളല്ല പേനയായിരുന്നു അദ്ദേഹത്തിന്‍റെ സമരായുധം. അതാവട്ടെ ആവോളം...