Editorial Desk

വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്

മനുഷ്യരോ മൃഗങ്ങളോ

സെന്‍റിനെല്‍  ദ്വീപിലെ മണല്‍ത്തീരത്ത് ജോണ്‍ അലന്‍ ചൗവിന്‍റെ ശരീരം ജീര്‍ണ്ണിക്കുമ്പോള്‍ ലോകം മുഴുവന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട;ആ ചെറുപ്പക്കാരന്‍ ചെയ്തത് തെറ്റോ?  ഒരു സാഹസിക വിനോദയാത്രികന്‍റെ ജിജ്ഞാസയായിരുന്നില്ല ജോണിനെ നയിച്ചതെന്ന്  വ്യക്തമാണ്. സംസ്കാരത്തിന്‍റെ വെളിച്ചം കാണാത്ത ആ പ്രാചീന മനുഷ്യരെ സുവിശേഷത്തിന്‍റെ സത്യത്തിലേക്ക് നയിക്കുക...

വെളുപ്പും കറുപ്പും

സൂര്യന്‍ കടലില്‍ ഉദിക്കുന്നത് നീ കണ്ടുഎന്നാല്‍ മലമുകളില്‍ ഉദിക്കുന്നതാണ് ഞാന്‍ കണ്ടത്.നാം ഏറെ വാദിച്ചു,നീ എന്‍റെ നാട്ടില്‍ വരികയുംഞാന്‍ നിന്‍റെ നാട്ടില്‍ വരികയുംവ്യത്യസ്തതകള്‍ തിരിച്ചറിയുകയും ചെയ്യുവോളം.നീ പറഞ്ഞു വേനല്‍ക്കാലമാണ്ഞാന്‍ പറഞ്ഞു മഴക്കാലമാണ്.നാം ഏറെ വാദിച്ചു,പിന്നെ തെക്ക് വന്ന് നീ എന്നെ കണ്ടുവടക്കു വന്ന് ഞാന്‍...

നീയല്ല ഞാന്‍

എന്‍റെ ആവശ്യങ്ങള്‍ നിന്‍റെ ആവശ്യങ്ങളല്ലെങ്കില്‍എന്‍റെ ആവശ്യങ്ങള്‍ അന്യായമാണെന്ന് ദയവായി പറയരുത്.എന്‍റെ ധാരണകള്‍ നിന്‍റെ ധാരണകളല്ലെങ്കില്‍എന്നെ തിരുത്തുന്നതിനു മുമ്പ് ദയവായി ഒന്നുകൂടി ചിന്തിക്കുക.നിനക്കു തോന്നുന്ന വികാരങ്ങള്‍ എനിക്കു തോന്നുന്നില്ലെങ്കില്‍നിനക്കു തോന്നുന്നതു തോന്നാന്‍ ദയവായി എന്നോട് പറയരുത്.നി ചെയ്യുന്നത് ഞാന്‍ ചെയ്യുന്നില്ലെന്നു കരുതിനീ ശരിയും ഞാന്‍ തെറ്റുമാണെന്ന്...

ഒരു ന്യൂജെന്‍ ഗീതം

ഫേസ് ബുക്കിന്‍റെ മറവില്‍ വസിക്കുകയുംഇന്‍റര്‍നെറ്റിന്‍റെ ഇടയില്‍ പാര്‍ക്കുകയും ചെയ്യുന്നവന്‍മൊബൈലിനേക്കുറിച്ച്അതെന്‍റെ സങ്കേതവും ഞാന്‍ ആശ്രയിക്കുന്ന എന്‍റെദൈവവും എന്ന് പറയുന്നു…അതെന്നെ ഏകാന്തതയുടെ തടവില്‍ നിന്ന് വിടുവിക്കുകയുംവേട്ടക്കാരന്‍റെ കെണിയിലേക്ക് നടത്തുകയും ചെയ്യുന്നു.തന്‍റെ മെസ്സേജുകള്‍ കൊണ്ട് അതെന്നെ മറയ്ക്കുംഅതിന്‍റെ റെയ്ഞ്ചില്‍ കീഴില്‍ ഞാന്‍ ശരണം പ്രാപിക്കും.രാത്രയിലെ ഹോം വര്‍ക്കും പകലിലെ...

ഒരു വിലാപം

കോഴിക്കോ മുട്ടക്കോ പ്രായമേറെഅമ്മക്കോ കുഞ്ഞിനോ മൂല്ല്യമേറെഅയര്‍ലണ്ടില്‍ നിന്നൊരു പെണ്‍കൊടിതന്‍മരണമുയര്‍ത്തുന്ന ചോദ്യമാണ്"ജീവനെക്കാളെനിക്കിഷ്ടമാണ്"ശീലിച്ച മാതൃവാക്കന്യമായോ?"ജീവനെടുക്കുമെന്‍ ജീവിതത്തിന്‍ശീതളച്ഛായക്കിടയില്‍ വന്നാല്‍"."ജീവിതം പാതി കഴിഞ്ഞൊരമ്മേജീവിക്കുവാനാശയുണ്ടെനിക്കുംപാപങ്ങളൊന്നുമേ ചെയ്തിടാത്തപാവത്തിന്‍ ഘാതകനായിടല്ലേ"വിത്തുവിതക്കുവോര്‍ കൊയ്തെടുക്കുംവ്യാപാരി വര്‍ത്തക ലാഭം കൊയ്യുംജീവന്നവകാശമാര്‍ക്കുള്ളത്?ജീവന്നുടയവന്നു മാത്രമല്ലേ?ആരവം കണ്ടു ഭയന്നിടല്ലേആള്‍ക്കൂട്ടം സത്യത്തിനൊപ്പമല്ലഅന്തരംഗങ്ങളെ തൂക്കിനോക്കുംഅന്ത്യനാള്‍ ആര്‍ക്കുമൊട്ടന്യമല്ല.ശസ്ത്രക്രിയകള്‍ നടത്തുന്നോരേസത്യ പ്രതിജ്ഞ മറന്നിടല്ലേ.സൂക്ഷിക്കുവാനോ തകര്‍ക്കുവാനോശ്രേഷ്ഠ നിയോഗം, ഈ പൊന്‍...

ഒരു അവസരം കൂടി നല്‍കാം

തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒക് ലഹാമ സ്വദേശിയായ ജെസിക്ക ഈവ്സ് തന്റെ പേഴ്സ് പോക്കറ്റടിച്ചുപോയകാര്യം തിരിച്ചറിയുന്നത്. സാധാരണ എല്ലാവരും ചെയ്യുന്നതു പോലീസിന്റെയോ മറ്റ് അധികാരികളുടെയോ സഹായം തേടുന്നതാണ്. എന്നാല്‍ അവള്‍ ആ സാഹചര്യം ജെസീക മറ്റൊരു രീതിയില്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തു. സംശയം തോന്നുന്ന...

നാല്പതാം വയസ്സിലെ മാറ്റങ്ങള്‍!

നാല്പതാം വയസ്സിലെ മാറ്റങ്ങള്‍!അതെ ഞാന്‍ മാറുകയാണ്...ഇതുവരെ മാതാപിതാക്കളെയും, കൂടെപ്പിറപ്പുകളെയും, മക്കളേയും ഒക്കെ സ്നേഹിച്ച ശേഷം ഞാന്‍ എന്നെത്തന്നെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതെ ഞാന്‍ മാറുകയാണ്.ഈ ലോകത്തിന്റെ മുഴുവന്‍ ഭാരവും എന്റെ ചുമലിലല്ല എന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതെ ഞാന്‍ മാറുകയാണ്...പച്ചക്കറിക്കാരനോടും പഴക്കടക്കാരനോടും നടത്താറുള്ള വിലപേശല്‍...

ആര്‍ക്കുവേണ്ടി ഈ ജോലികള്‍?

വിദഗ്ദ്ധനായ ആശാരിയായിരുന്നു രാഘവന്‍. ചെറു പ്രായത്തില്‍ സ്വന്തം നാടും ഗ്രാമവും വിട്ട് പ്രമുഖ നഗരത്തിലേക്ക് ജോലി തേടി കുടിയേറിയ വ്യക്തി. ജോലിയില്‍ മികവ് പുലര്‍ത്തി. പുതിയ സങ്കേതങ്ങള്‍ പരീക്ഷിച്ചു. കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു. അങ്ങനെ ഒരു പ്രമുഖ ഭവന നിര്‍മ്മാണ കമ്പനിയുടെ മുഖ്യ ആശാരിയായി...

Editorial Desk

വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്