അറുപതിന്റെ ചെറുപ്പം
മാരത്തോൺ എന്ന പദം നമുക്കെല്ലാം പരിചിതമാണ്. 490 ബിസിയിൽ നടന്ന മാരത്തോൺ യുദ്ധത്തിൽ പേർഷ്യക്കാരെ തോൽപ്പിച്ച സന്തോഷവർത്തമാനം ഏതൻസിൽ അറിയിക്കാൻ ഓടിയ ഗ്രീക്ക് പട്ടാളക്കാരൻ ഫൈഡിപ്പിഡസിന്റെ ഓർമ്മയിൽ ആണത്രേ മാരത്തോൺ ഓട്ടമത്സരം സ്ഥാപിച്ചത്. മാരത്തോണിൽ നിന്ന് ഏതൻസ് വരെ നിർത്താതെ ഓടിയ അദ്ദേഹം ‘’നമ്മൾ...
അ-ദൃശ്യനായ തോട്ടക്കാരന്
മാനസാന്തരങ്ങള്‍ എന്നും ലോകത്തിന്റെ ശ്രദ്ധാവിഷയങ്ങളാണ്. എന്നാല്‍ താത്വികലോകത്തെ സമൂലം ഞെട്ടിച്ച ഒരു മാനസാന്തരമായിരുന്നു ആന്റണി ഫ്ളൂ എന്ന ലോകപ്രശസ്ത നിരീശ്വരചിന്തകന് 80-ാം വയസ്സില്‍ ഈശ്വരവിശ്വാസത്തിലേക്ക് ചുവടുമാറ്റം നടത്തിയത്. ഓക്സ്ഫോര്‍ഡിലെ പ്രസിദ്ധമായ സോക്രട്ടിക് ക്ലബ്. ഇഗ്ലണ്ടിലെ ബുദ്ധിരാക്ഷസന്മാര് കൊമ്പുകോര്‍ക്കുന്ന ചൂടന്‍ ചര്‍ച്ചാവേദി. അദ്ധ്യക്ഷന്‍: ഇരുപാതാം നൂറ്റാണ്ടുകണ്ട ഏറ്റവും...
സാത്താൻകുളവും മിനിയപൊലീസും
സാത്താൻ കുളവും മിനിയപൊലീസും തമ്മിൽ എന്താണ് ബന്ധം?ഒറ്റനോട്ടത്തിൽ ബന്ധമൊന്നും കണ്ടെന്നുവരില്ല. എന്നാൽ രണ്ടു സ്ഥലങ്ങളിലും നടന്ന കാര്യങ്ങൾ തമ്മിൽ വളരെ സമാനതകളുണ്ട്. രണ്ടിടത്തും നടന്നത് അതിക്രൂരവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ സംഭവങ്ങൾ. ഒരിടത്ത് ജയരാജും ബെനിക്സും; മറ്റൊരിടത്ത് ജോർജ്ജ് ഫ്ലോയ്ഡും: ഇതാണ് വ്യത്യാസം.കരുതലും കാവലും പരിപാലനവും നടത്തുവാൻ ചുമതലപ്പെട്ടവർ രണ്ടിടത്തും കാപാലികരും കൊലപാതകികളും...
കോവിഡും സ്ക്രൂടേപ്പും
തിന്മയുടെ പ്രവര്‍ത്തനതന്ത്രങ്ങളെ അറിഞ്ഞിരിക്കുന്നതാണ് തിന്മയെ ജയിക്കുന്നതിനുള്ള സുപ്രധാന ഘടകം.സ്ക്രൂടേപ്പ് - സി എസ് ലൂയിസിന്റെ സാങ്കല്‍പ്പിക കഥാപാത്രം; 1942 ല്‍ പ്രസിദ്ധീകരിച്ച 'സ്ക്രുടേപ്പ് ലെറ്റേര്‍സ് ' എന്ന പ്രസിദ്ധ നോവലിലെ നായകനായ മുതിര്‍ന്ന ഭൂതം അയാളുടെ മരുമകനായ ഇളയ ഭൂതം വേംവുഡി(കാഞ്ഞിരം)ന് എഴുതുന്ന 31 എഴുത്തുകളാണ് ആ...
ഡല്‍ഹിയുടെ ഉണങ്ങാത്ത മുറിവ്
കൊറോണ വൈറസിന്റെ നീരാളിപ്പിടുത്തത്തില്‍ രാജ്യം ഞെരിഞ്ഞമര്‍ന്നപ്പോള്‍ പലരും വിസ്മരിച്ചുതുടങ്ങിയ ഒരു കദന കഥയുണ്ട്. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന നിഷ്ഠൂരമായ കൂട്ടകൊലകളുടെ കഥ. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ രാജ്യതലസ്ഥാനത്തിലെ കലാപത്തിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. കൊറോണയുടെ കാര്യത്തില്‍ ഭരണകൂടവും ജനങ്ങളും കാണിക്കുന്ന ജാഗ്രതയും കൈകൊള്ളുന്ന നടപടികളും മാതൃകാപരമാണ്. സമ്പൂര്‍ണ്ണ...
യേശുവിന്റെ സ്നേഹിതനെന്നു നിങ്ങളെന്നെ വിളിക്കുമോ?
പ്രസിദ്ധ വാഗ്മിയും അപ്പോളജിസ്റ്റുമായ രവി സക്കറിയാസ് അന്തരിച്ചു. അദ്ദേഹത്തിന് 74 വയസായിരുന്നു. 1946ൽ ചെന്നൈയിലായിരുന്നു ജനനം. എന്നാൽ ഇന്ത്യാ ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവിൻറെ കൂടെ കുടുംബം ഡൽഹിയിലേക്ക് താമസം മാറ്റി. പഠനത്തെക്കാൾ ഏറെ ക്രിക്കറ്റിൽ താല്പര്യം കാണിച്ച ഒരു കൗമാരം ആയിരുന്നു സക്കറിയാസിന്റേത്...
ഒരു ഇറ്റലി യാത്രയുടെ ഡയറി
യാതൊരു പ്രശ്നങ്ങളുമില്ലാത്ത ഒരു ജീവിതയാത്ര ദൈവം ആര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ല. ശാന്തമായ ഓളവും, അനുകൂലമായ കാറ്റും പ്രയാസമില്ലാത്ത സഞ്ചാരവുമെല്ലാം കൊതിക്കാറുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഏറെ വിദൂരമാണ്. നോവല്‍ കൊറോണ വൈറസിന്റെ പകര്‍ന്നാട്ടത്തില്‍ അടിമുടി ഉലഞ്ഞുപോയ രാജ്യമാണ്. ഇറ്റലി. നൂറ്റാണ്ടുകളുടെ പുകഴ്പെറ്റ പാരമ്പര്യം പേറുന്ന നാട് - ജീവിതനിലവാരവും...
രവി സഖറിയാസ് (1946 – 2020)
‘ചിന്തിക്കുന്നവർക്ക് വിശ്വസിക്കാനും വിശ്വസിക്കുന്നവർക്ക് ചിന്തിക്കാനും സഹായിക്കുക’ എന്ന ആപ്തവാക്യം അടിസ്ഥാനമാക്കി 1984 ൽ രവി സക്കറിയാസ് സ്ഥാപിച്ച ഇൻറർനാഷണൽ (RZIM ) പ്രവർത്തനങ്ങൾ വളരെ ആഴത്തിലുള്ള ചലനങ്ങളാണ് ലോകത്തിൽ ഉണ്ടാക്കിയത് .RZIM തുടങ്ങിയ എൺപതുകളിൽ വിശ്വാസവും ചിന്തയും തമ്മിൽ വലിയ വേർതിരിവ് നിലനിന്നിരുന്നു. നോർമൽ...