Tag: culture
ക്രിസ്തുവും സംസ്കാരവും: വൈരുദ്ധ്യമോ സമന്വയമോ?
എഡി 361ല്‍ റോമന്‍ കൈസറായ ജൂലിയന്‍റെ കഥ പ്രസിദ്ധമാണ്. മൂന്ന് നൂറ്റാണ്ടുകള്‍ നീണ്ട നിഷ്ഠൂരമായ ക്രിസ്തീയമതപിഢനങ്ങള്‍ക്കു വിരാമം കുറിച്ച കോൺസ്റ്റന്റയിനിന്റെ പിന്‍മുറക്കാരനായിരുന്ന ജൂലിയന്‍, ചെറുപ്പത്തിലേ ക്രിസ്തീയവിശ്വാസത്തിലേക്ക് വന്നിരുന്നു എങ്കിലും പില്‍ക്കാലത്ത് അതില്‍നിന്ന് പിന്തിരിഞ്ഞ് നിയോപ്ലേറ്റോണിസ്റ്റ് ആശയങ്ങളിലേക്കും റോമന്‍ മതാശയങ്ങളിലേക്കും പിന്‍തിരിഞ്ഞു. നൂറ്റാണ്ടുകളായി റോം പടുത്തുയര്‍ത്തിയ...