Tag: india
ഹാത്രസിൽ പുക ഉയരുമ്പോൾ
ചാമപ്പാടങ്ങൾ അതിരിട്ട ബൂൽഗാർഹി ഗ്രാമം. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ ഗ്രാമത്തിൽ ഒരുക്കിയ ചിതയിൽ നിന്നും ഉയർന്ന കറുത്തപുക ചുറ്റും തളംകെട്ടിയപ്പോൾ ഇരുളിന് കുറേകൂടി കനം വെച്ച് തടിച്ചു. അതെ, അധികാര ദുഷ്പ്രമത്തം അന്ധതമസ്സിന്റെ ദൃംഷ്ടകൾ കാട്ടി ഭയപ്പെടുത്തിയപ്പോൾ മുനിഞ്ഞുകത്തിയ നക്ഷത്രങ്ങൾ പോലും മിഴിപൂട്ടി. കാവല്‍ക്കാരാകേണ്ട പോലീസുകാർ...
കാർഷിക നിയമവും കരയുന്ന കർഷകനും
അക്ഷരാർത്ഥത്തിൽ കത്തി എരിയുകയാണ് വടക്കേ ഇന്ത്യയിലെ കാർഷിക മേഖല. ഇന്ത്യയുടെപ്രധാന ധാന്യ ഉൽപ്പാദനകേന്ദ്രങ്ങളായ പഞ്ചാബും ഹരിയാനയും മധ്യപ്രദേശുമൊക്കെ അസ്വസ്ഥമാണ്. കർഷകർ ഒന്നടങ്കം സമരമുഖത്താണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കർഷകർ പുതിയ ബില്ലിനെതിരെ തിരിയുന്ന ചിത്രങ്ങളാണ് കാണുന്നത്. പാർലമെന്റ് കഴിഞ്ഞ ദിവസങ്ങളിൽ പാസ്സാക്കി എടുത്ത മൂന്ന്...
കുപ്പിയിൽ നിന്നും പുറത്തുചാടുന്ന വിദ്യാഭ്യാസ ഭൂതം
പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ - NEP 2020. കുപ്പിയിൽ നിന്നും പുറത്തുചാടിയ ഭൂതം പോലെ അതങ്ങനെ ആർക്കും പിടി തരാതെ വഴുതി നടക്കുന്നു. ഉപകാരപ്പെടുമോ അതോ നശിപ്പിക്കുമോ? കാത്തിരുന്നു കാണേണ്ടി വരും! ഭൂതത്താനെ വശത്താക്കാനും അത് ഞങ്ങളുടെ ഭാഗത്താണെന്ന് സ്ഥാപിക്കാനും പലരും ശ്രമിക്കുന്നു. NEP 2020...
ദൈവത്തിന്റെ പേരില്‍ നാമിങ്ങനെ വഴക്കടിക്കണമോ?
അങ്ങനെ കര്‍സേവകര്‍ തച്ചുതകര്‍ത്ത മുസ്ലീം പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം ഉയരുകയാണ്. നൂറ്റാണ്ടുകള്‍ നീണ്ടൊരു തര്‍ക്കത്തിനാണ് സുപ്രീം കോടതി വിധി തീര്‍പ്പാക്കിയത്. വിധിയുടെ നൈതികത വിമര്‍ശന വിധേയമെങ്കിലും സ്വതന്ത്ര ഭാരതത്തിന്റെ സ്വൈര്യം കെടുത്തിയ തര്‍ക്കത്തിനൊരു ആധികാരിക മദ്ധ്യസ്ഥത എന്ന നിലയില്‍ രാജ്യം അതിനെ സ്വാഗതം ചെയ്തതുമാണ്...
ഡല്‍ഹിയുടെ ഉണങ്ങാത്ത മുറിവ്
കൊറോണ വൈറസിന്റെ നീരാളിപ്പിടുത്തത്തില്‍ രാജ്യം ഞെരിഞ്ഞമര്‍ന്നപ്പോള്‍ പലരും വിസ്മരിച്ചുതുടങ്ങിയ ഒരു കദന കഥയുണ്ട്. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന നിഷ്ഠൂരമായ കൂട്ടകൊലകളുടെ കഥ. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ രാജ്യതലസ്ഥാനത്തിലെ കലാപത്തിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. കൊറോണയുടെ കാര്യത്തില്‍ ഭരണകൂടവും ജനങ്ങളും കാണിക്കുന്ന ജാഗ്രതയും കൈകൊള്ളുന്ന നടപടികളും മാതൃകാപരമാണ്. സമ്പൂര്‍ണ്ണ...