കൊറോണവൈറസും ദൈവവിശ്വാസവും
പകര്‍ച്ചവ്യാധി തടയാന്‍ മതാചാരങ്ങള്‍ നിര്‍ത്തിവെച്ചു എന്നുകരുതി മതവിശ്വാസം അപ്രസക്തമാണെന്ന് വരുന്നില്ല. കോവിഡ് 19 രോഗപ്പകര്‍ച്ച തടയാന്‍ എല്ലാ പൊതുസമ്പര്‍ക്ക പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം മതചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ വെച്ചത് ചിലരെങ്കിലും ദൈവവിശ്വാസത്തെ പരിഹസിക്കുവാന്‍ അവസരമാക്കുകയാണ്. രോഗങ്ങളും ദുരന്തങ്ങളും വരുമ്പോള്‍ അത് ദൈവകോപമാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി മാനസാന്തരപ്പെടുത്താനുള്ള ചില...
ഒരു ‘അ’സത്യാന്വേഷണ പരീക്ഷണം
“ഒരു ശാസ്ത്രജ്ഞന്‍ ഇഷ്ടപ്പെട്ട ഒരു സിദ്ധാന്തത്തില്‍ ആകര്‍ഷണീയനാവുകയും അത്ര ഇഷ്ടമില്ലാത്ത യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുകയും ചെയ്താല്‍ എന്തു സംഭവിക്കുമെന്നതിന് ഇതിലും ഭീകരമായ ഒരു മുന്നറിയിപ്പില്ല.”കാനഡക്കാരനായ റോണ്‍ റെയ്മര്‍-ജാനറ്റ് ദമ്പതികള്‍ക്ക് ഏറെ ആഹ്ലാദം പകര്‍ന്ന ദിവസമായിരുന്നു 1965 ആഗസ്റ്റ് 22. ഇരട്ട സന്തോഷം പകര്‍ന്നുകൊണ്ട് ഇരട്ടക്കുഞ്ഞുങ്ങള്‍ അവര്‍ക്ക്...
അരുതേ മൗനം
“സാമൂഹ്യ പരിവര്‍ത്തനത്തിന്‍റെ കാലഘട്ടത്തില്‍ സദാചാരവിരുദ്ധരുടെ അതിഘോഷമല്ല സല്‍സ്വഭാവികളുടെ നടുക്കുന്ന നിശബ്ദതയാണ് ആത്യന്തിക ദുരന്തം!” മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ വര്‍ണ്ണവിവേചനത്തിനെതിരായ മുന്നേറ്റത്തിനിടയില്‍ പറഞ്ഞ ഈ വാക്കുകള്‍ നമ്മുടെ നാട്ടിലെ മറ്റൊരു സാമൂഹിക മാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തമായി തീര്‍ന്നിരിക്കുന്നു! തികച്ചും അടിസ്ഥാനപരമായ വസ്തുതകളെ സംബന്ധിച്ച് ആവശ്യമായ...
സാമ്പത്തിക അസമത്വം – അലോസരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍
സാമ്പത്തിക അസമത്വം- അലോസരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍ഇന്ത്യയില്‍ ഇന്നുള്ള ആകെ ജനസംഖ്യ 100 ആണെന്നിരിക്കട്ടെ. എങ്കില്‍ ഇന്ത്യയിലെ സമ്പത്തിന്റെ നേര്‍ പകുതി അതിസമ്പന്നനായ ഒരു വ്യക്തിയുടെ കൈവശമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഇന്ത്യയിലുണ്ടായ സമ്പത്തിന്റെ മുക്കാല്‍ പങ്കും ഈ ഒരു വ്യക്തിയുടെ കൈവശമാണ്. അതുപോലെ ഇന്ത്യയിലെ ആകെ...
മലമുകളിലെ കലാപം
കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരികരംഗം ഒട്ടൊന്ന് അസ്വസ്ഥമാക്കി, ശബരിമലയിലെ സ്ത്രീപ്രശേന വിവാദം. ഇന്നയോളം കാത്തുസൂക്ഷിച്ച മതേതരസംസ്കാരത്തിന് മുറിവേല്‍ക്കാതെ അതിനെ കൈകാര്യം ചെയ്യുവാനാണ് നാം പഠിക്കേണ്ടത്. ഏറ്റവുംരാഷ്ട്രീയസംവേദനക്ഷമമായ വസ്തുത മതവികാരമണ് എന്നതിന് അടിവരയിടുന്ന സംഭവമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം. കേരളത്തിന്‍റെ രാഷ്ട്രീയ രംഗത്ത് അതുയര്‍ത്തിയ കലാപം കുറച്ചൊന്നുമല്ല. എതാണ്...