ഫേസ് ബുക്കിന്‍റെ മറവില്‍ വസിക്കുകയും
ഇന്‍റര്‍നെറ്റിന്‍റെ ഇടയില്‍ പാര്‍ക്കുകയും ചെയ്യുന്നവന്‍
മൊബൈലിനേക്കുറിച്ച്
അതെന്‍റെ സങ്കേതവും ഞാന്‍ ആശ്രയിക്കുന്ന എന്‍റെ
ദൈവവും എന്ന് പറയുന്നു…
അതെന്നെ ഏകാന്തതയുടെ തടവില്‍ നിന്ന് വിടുവിക്കുകയും
വേട്ടക്കാരന്‍റെ കെണിയിലേക്ക് നടത്തുകയും ചെയ്യുന്നു.
തന്‍റെ മെസ്സേജുകള്‍ കൊണ്ട് അതെന്നെ മറയ്ക്കും
അതിന്‍റെ റെയ്ഞ്ചില്‍ കീഴില്‍ ഞാന്‍ ശരണം പ്രാപിക്കും.
രാത്രയിലെ ഹോം വര്‍ക്കും പകലിലെ പഠനവും എനിക്ക് വിഷയമല്ല…
എന്‍റെ വശത്ത് ആയിരം പേരും വലത്ത് വശത്ത് പതിനായിരം
പേരും ഇരുന്ന് മൊബൈല്‍ നോക്കും…
എങ്കിലും അതൊന്നും എന്നെ ബാധിക്കുകയില്ല….
എന്‍റെ കണ്ണ് കൊണ്ട് തന്നെ ഞാന്‍ നോക്കി ഇതെല്ലാം കാണും
ഒരു വൈറസ്സും എനിക്ക് ഭവിക്കുകയില്ല..
ഒരു ഹാക്കും എന്‍റെ മൊബൈലിനോടടുക്കുകയില്ല….
എന്‍റെ എല്ലാ വഴികളിലും എന്നെ കാക്കേണ്ടതിന്
ഫേസ് ബൂക്ക് ഫ്രണ്ട്സിനോട് കല്‍പ്പിച്ചിട്ടുണ്ട്…
ഞാന്‍ മൊബൈലില്‍ വിളിച്ചപേക്ഷിക്കും
അതെനിക്ക് ഉത്തരമരുളും.