നീയല്ല ഞാന്‍

എന്‍റെ ആവശ്യങ്ങള്‍ നിന്‍റെ ആവശ്യങ്ങളല്ലെങ്കില്‍
എന്‍റെ ആവശ്യങ്ങള്‍ അന്യായമാണെന്ന് ദയവായി പറയരുത്.
എന്‍റെ ധാരണകള്‍ നിന്‍റെ ധാരണകളല്ലെങ്കില്‍
എന്നെ തിരുത്തുന്നതിനു മുമ്പ് ദയവായി ഒന്നുകൂടി ചിന്തിക്കുക.
നിനക്കു തോന്നുന്ന വികാരങ്ങള്‍ എനിക്കു തോന്നുന്നില്ലെങ്കില്‍
നിനക്കു തോന്നുന്നതു തോന്നാന്‍ ദയവായി എന്നോട് പറയരുത്.
നി ചെയ്യുന്നത് ഞാന്‍ ചെയ്യുന്നില്ലെന്നു കരുതി
നീ ശരിയും ഞാന്‍ തെറ്റുമാണെന്ന് ദയവായി വിധിക്കരുത്.

നീ നടന്ന വഴികളല്ല ഞാന്‍ നടന്ന വഴികള്‍.
നീ കണ്ട കാഴ്ചകളല്ല ഞാന്‍ കണ്ട കാഴ്ചകള്‍.
നീ കേട്ട കഥകളല്ല ഞാന്‍ കേട്ട കഥകള്‍.
നീയറിഞ്ഞ വേദനകളല്ല ഞാനറിഞ്ഞ വേദനകള്‍.
എന്നെ ഞാനാക്കിയതും നിന്നെ നീയാക്കിയതും അതാണ്.
എന്നെ ഞാനായിരിക്കുവാന്‍ ദയവായി സമ്മതിക്കുക.
നിന്‍റെ തനിപ്പകര്‍പ്പാക്കാനുള്ള ശ്രമം ഉക്ഷേിക്കുക.

ഞാനല്ല നീ.
നീയല്ല ഞാന്‍.
നമുക്കൊരുമിച്ചു നടക്കാം.
നീ കാണാത്ത കാഴ്ചകള്‍ നിനക്കെന്നിലൂടെ കാണാം.
നീ കേള്‍ക്കാത്ത ശബ്ദങ്ങള്‍ നിനക്കെന്നിലൂടെ കേള്‍ക്കാം.
നീ അറിയാത്ത സാന്ത്വനങ്ങള്‍ നിനക്കെന്നിലൂടെ അനുഭവിക്കാം.
വൈവിധ്യത്തിന്‍റെ സൗന്ദര്യം അപ്പോള്‍ നമുക്കൊരുമിച്ചാസ്വദിക്കാം.

Editorial Desk
Editorial Deskhttps://vazhiyumsathyavum.com/
വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular