ഫസ്റ്റ്ക്ലാസ്സ്

വിമാനത്തിലേക്ക് അവസാനത്തെ യാത്രക്കാരിയായാണ് ആ സ്ത്രീ കയറിയത്. ഏകദേശം 50 വയസ്സുപ്രായം. മുഖത്ത് അഹങ്കാരവും ഗര്‍വ്വും നിഴലിക്കുന്നുണ്ടായിരുന്നു. ലഭിച്ച സീറ്റിനരികത്തെത്തി നോക്കിയപ്പോഴാണ് അടുത്ത സീറ്റിലിരിക്കുന്നത് ഒരു കറുത്ത വര്‍ഗ്ഗക്കാരനാണെന്ന് അവള്‍ ശ്രദ്ധിച്ചത്. ആ സ്ത്രീയുടെ മുഖത്ത് കോപവും പുച്ഛവും നിറഞ്ഞു. ദേഷ്യത്തോടെ അവള്‍ എയര്‍ഹോസ്റ്റസിനെ വിളിച്ചു.

“എന്താണ് ഭവതീ പ്രശ്നം” എയര്‍ഹോസ്റ്റസ് ഭവ്യതയോടെ ആരാഞ്ഞു. 

“എന്താണെന്ന് കണ്ടുകൂടെ” അവള്‍ ചീറി. “എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഈ കറുത്തവര്‍ഗ്ഗക്കാരന്‍റെ അടുത്ത്. എനിക്കിയാളുടെ ഒപ്പമിരുന്ന് യാത്രചെയ്യാനാകില്ല. എനിക്ക് വേറെ സീറ്റ് കിട്ടണം”

“മാഡം, ബഹളം വയ്ക്കാതെ. എല്ലാ സീറ്റുകളിലും യാത്രക്കാരുണ്ട്. എങ്കിലും ഞാന്‍ ഒന്നുകൂടെ നോക്കട്ടെ”.

എയര്‍ഹോസ്റ്റസ് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് തിരിച്ചുവന്നു. “മാഡം, ഇത് ഇക്കോണമി ക്ലാസ്സാണ്. ഈ ശ്രേണിയില്‍ ഒറ്റ സീറ്റുപോലും ഒഴിവില്ല. ഞാന്‍ മാഡത്തിന്‍റെ പ്രയാസത്തെക്കുറിച്ച് ക്യാപ്റ്റനോട് സംസാരിച്ചു. ഫസ്റ്റ്ക്ലാസ്സ് ശ്രേണിയില്‍ ഒരു സീറ്റ് മാത്രം ഒഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ ഈ ശ്രേണിയിലെ യാത്രക്കാരെ ഉയര്‍ന്ന ശ്രേണിയിലേക്ക് മാറ്റാറില്ല. എന്നാല്‍ ഇപ്പോഴത്തെ സവിശേഷസാഹചര്യവും ഒരു യാത്രക്കാരിക്ക് ദീര്‍ഘയാത്രക്ക് പ്രയാസവും താല്‍പ്പര്യമില്ലാത്ത വ്യക്തിക്കൊപ്പം യാത്രചെയ്യാനുള്ള ബുദ്ധിമുട്ടും പരിഗണിച്ച് ഒരു അസാധാരണ തീരുമാനം ക്യാപ്റ്റന്‍ എടുത്തിട്ടുണ്ട്”  ڈഎന്നിട്ട് അപമാനിതനായി ഇരുന്ന ആ കറുത്ത വര്‍ഗ്ഗക്കാരന്‍റെ നേരെ തിരിഞ്ഞ് എയര്‍ഹോസ്റ്റസ് ഇങ്ങനെ പറഞ്ഞു: “സര്‍, താങ്കള്‍ ദയവായി എഴുന്നേറ്റ് എനിക്കൊപ്പം വരിക. താങ്കള്‍ക്കായി ഫസ്റ്റ്ക്ലാസ്സിലെ സീറ്റ് കാത്തിരിക്കുന്നു!”

ഈ രംഗം കണ്ടുകൊണ്ട് മററുയാത്രക്കാര്‍ കയ്യടിക്കുന്നതിനിടയിലൂടെ അയാള്‍ തലയുയര്‍ത്തിപ്പിടിച്ച് ഫസ്റ്റ്ക്ലാസ്സിലേക്ക് നീങ്ങി.

Editorial Desk
Editorial Deskhttps://vazhiyumsathyavum.com/
വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular