‘ഏയ് സുഹൃത്തേ’ ടാക്സികാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന യാത്രക്കാരന് ഡ്രൈവറുടെ തോളില്‍ത്തട്ടി വിളിച്ചു. ഞെട്ടിത്തെറിച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഒരു ബസിനെ ഉരസി, ഡിവൈഡര്‍ ഇടിച്ചുകടന്ന് ഒരു വീടിന്റെ ഗ്ലാസ്സ് വാതിലില്‍ തൊട്ടു തൊട്ടില്ല എന്ന വിധത്തില്‍ വണ്ടി നിന്നു. ചില നിമിഷങ്ങളിലെ നിശ്ശബ്ദത. ഡ്രൈവര്‍ പറഞ്ഞു ഓ! നിങ്ങളെന്നെ ഭയപ്പെടുത്തിക്കളഞ്ഞല്ലോ.
യാത്രക്കാരന് പറഞ്ഞു: പുറത്തൊന്നു തൊട്ടാല്‍ നിങ്ങളിങ്ങനെ പേടിച്ചുവിറക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല; ക്ഷമിക്കണം”
“അത് നിങ്ങളുടെ കുഴപ്പമല്ല,” ഡ്രൈവര്‍ പ്രതിവചിച്ചു,” ഇന്നാണ് ഞാന്‍ ആദ്യമായി ഒരു ടാക്സി കാര്‍ ഓടിക്കുന്നത്; കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ ശവവണ്ടി ഓടിക്കുകയായിരുന്നു.”