Category: തിരഞ്ഞെടുത്തവ

വിശ്വാസം, അതല്ലേ എല്ലാം

“വിശ്വാസം. അതല്ലേ എല്ലാം”  ഒരു  കമ്പനിയുടെ പരസ്യമായ ഈ വാചകം ഒരര്‍ത്ഥത്തില്‍ വളരെ അര്‍ത്ഥപൂര്‍ണ്ണമാണ്. മനുഷ്യരുടെ എല്ലാ പ്രവൃത്തികളിലും  തെരഞ്ഞെടുപ്പുകളിലും വിശ്വാസത്തിന്‍റെ ഒരു ഘടകമുണ്ട്. വാങ്ങുന്നവര്‍ വില്‍ക്കുന്നവരെ വിശ്വസിക്കണം. രോഗികള്‍ ഡോക്ടറെ വിശ്വസിക്കണം. നടുന്നവര്‍ കാലാവസ്ഥയെ വിശ്വസിക്കണം. യാത്ര ചെയ്യുന്നവര്‍ ഡ്രൈവറെ വിശ്വസിക്കണം. എന്തിലെങ്കിലും,...

സ്റ്റാൻ സ്വാമിയും കാണാമറയത്തെ നീതിയും

മനുഷ്യ ചരിത്രത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ് നീതി. മനുഷ്യചിന്തകൾക്ക് ഉള്ളടക്കം നൽകിയ മഹാനുഭാവൻമാർ നീതിയെക്കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലും അഗസ്റ്റിനും ഇമ്മാനുവൽ കാന്റും അക്കൂട്ടത്തിൽ ചിലർ. കുറെ നൂറ്റാണ്ടുകളായി നീതി എന്നത് വ്യക്തിനിഷ്ഠമായ രാജനീതി ആയിരുന്നു എങ്കിൽ ജനാധിപത്യത്തിന്റെ ആവിർഭാവത്തോടെ നീതിയുടെ മണ്ഡലത്തിൽ സാമാന്യ...

ഈ പ്രതിസന്ധികളെ നാം അതിജീവിക്കുമോ?

അസ്വസ്ഥമാക്കുന്ന വാർത്തകളും സമാധാനം കെടുത്തുന്ന കാഴ്ചകളും നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത്.കോവിഡിന്റെ രണ്ടാം തരംഗം നാശംവിതച്ചുകൊണ്ട് നാട്ടിൽ സംഹാരതാണ്ഡവമാടുന്നു. രോഗഭീതി ഒഴിഞ്ഞു എന്നും പൂർവ്വസ്ഥിതിയിലേക്ക് നാട് തിരികെയെത്തുന്നു എന്നും കരുതിയിരിക്കുമ്പോഴാണ് വർദ്ധിതവീര്യത്തോടെയുള്ള ഈ രണ്ടാം വരവ്. മുന്നറിയിപ്പുകളും മുൻ അറിവുകളും ധാരാളം ഉണ്ടായിരുന്നിട്ടും...

ക്രിസ്തുവും സംസ്കാരവും: വൈരുദ്ധ്യമോ സമന്വയമോ?

എഡി 361ല്‍ റോമന്‍ കൈസറായ ജൂലിയന്‍റെ കഥ പ്രസിദ്ധമാണ്. മൂന്ന് നൂറ്റാണ്ടുകള്‍ നീണ്ട നിഷ്ഠൂരമായ ക്രിസ്തീയമതപിഢനങ്ങള്‍ക്കു വിരാമം കുറിച്ച  കോൺസ്റ്റന്റയിനിന്റെ പിന്‍മുറക്കാരനായിരുന്ന ജൂലിയന്‍, ചെറുപ്പത്തിലേ ക്രിസ്തീയവിശ്വാസത്തിലേക്ക് വന്നിരുന്നു എങ്കിലും പില്‍ക്കാലത്ത് അതില്‍നിന്ന് പിന്തിരിഞ്ഞ് നിയോപ്ലേറ്റോണിസ്റ്റ് ആശയങ്ങളിലേക്കും റോമന്‍ മതാശയങ്ങളിലേക്കും പിന്‍തിരിഞ്ഞു.  നൂറ്റാണ്ടുകളായി റോം പടുത്തുയര്‍ത്തിയ...

യേശുക്രിസ്തുവിന്റെ പുനരുത്ഥാനം : ചരിത്രമോ ഐതിഹ്യമോ?

ഒരുപാട് സന്ദേശങ്ങള്‍ ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനംപോലെ ലോകചരിത്രത്തെ  സ്വാധീനിച്ചിട്ടുള്ള മറ്റൊരു സന്ദേശം ഉണ്ടായിരിക്കുകയില്ല.  കഴിഞ്ഞ രണ്ടായിരത്തോളം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനശില പുനരുത്ഥാനമാണ്. എന്നാല്‍ ആ ക്രിസ്തുവിനെ പ്രസംഗിക്കാന്‍ അപ്പൊസ്തലന്മാരെ നിര്‍ബന്ധിച്ചതും  വിശ്വസിക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചതും ക്രിസ്തുമരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു എന്ന...

വന്‍ മരങ്ങള്‍ കടപുഴകുമ്പോള്‍

വിവാദങ്ങളില്‍ അകപ്പെടുകയെന്നത് എതൊരു നേതൃത്വത്തിന്‍റെയും മുന്നിലുള്ള ചതിക്കുഴിയാണ്. അഭിമാനപൂർവ്വം ഉയർന്നുനിന്ന ആത്മീയ നേതാക്കന്മാർ ലജ്ജാകരമായ പാപങ്ങളിൽ പിടിക്കപ്പെടുന്ന കാഴ്ചകൾ സഭാവ്യത്യാസമെന്യേ അനുദിനമെന്നോണം നാ കാണുന്നുണ്ട്. ആദരണീയരെന്നു കരുതി അവരെ അനുകരിക്കാൻ ശ്രമിച്ചവരെല്ലാം തലതാഴ്ത്തിനിൽക്കേണ്ട സ്ഥിതിയാണ്.പണം, പ്രതാപം, ലൈംഗീകത... പ്രഗത്ഭരുടെ ദാരുണമായ പതനങ്ങള്‍ക്ക് നിമിത്തമാകുന്നത് ഈ ...

ചിമ്പൻസിയെ എഴുത്തിനിരുത്തുമ്പോൾ

മനുഷ്യ സംസ്കൃതിയുടെ മുഖമുദ്രയായ ഭാഷകളുടെ സങ്കീർണത പരിണാമവാദിക്ക് എന്നും ഒരു വെല്ലുവിളിയാണ്.നിം ചിംപ്സ്കി (Nim Chimpsky) - അതായിരുന്നു അവന്റെ പേര്. മനുഷ്യനായി വളർത്തപ്പെട്ട ചിമ്പൻസി. അമേരിക്കയിലെ  കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് ആ വിചിത്രമായ പരീക്ഷണം നടന്നത്. മനുഷ്യക്കുഞ്ഞുങ്ങളെപ്പോലെ ഒരു വീടിന്റെ അന്തരീക്ഷത്തിൽ വളർത്തിയാൽ ചിമ്പൻസി...

വാക്‌സിൻ ചരിത്രം: മറക്കാനാകാത്ത ചില മനുഷ്യർ

കോവിഡ് മഹാമാരിക്ക് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ വാക്സിൻ  കണ്ടുപിടിച്ചു  പുതിയ ചരിത്രം രചിക്കുന്ന കാലഘട്ടത്തിൽ നാം ജീവിക്കുമ്പോൾ വാക്സിനേഷന്റെ മുൻകാല ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നത്  കണ്ണുതുറപ്പിക്കുന്ന  ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്. ജീവൻ പോലും പണയം വെച്ച് കൊണ്ട് ചില മനുഷ്യർ കാണിച്ച അസാമാന്യ...

Follow us

1,858FansLike
152FollowersFollow
11FollowersFollow

Most Popular