Latest Articles
ഡല്‍ഹിയുടെ ഉണങ്ങാത്ത മുറിവ്
കൊറോണ വൈറസിന്‍റെ നീരാളിപ്പിടുത്തത്തില്‍ രാജ്യം ഞെരിഞ്ഞമര്‍ന്നപ്പോള്‍ പലരും വിസ്മരിച്ചുതുടങ്ങിയ ഒരു കദന കഥയുണ്ട്. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന നിഷ്ഠൂരമായ കൂട്ടകൊലകളുടെ കഥ. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ രാജ്യതലസ്ഥാനത്തിലെ കലാപത്തിന്‍റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. കൊറോണയുടെ കാര്യത്തില്‍ ഭരണകൂടവും ജനങ്ങളും കാണിക്കുന്ന ജാഗ്രതയും കൈകൊള്ളുന്ന നടപടികളും മാതൃകാപരമാണ്. സമ്പൂര്‍ണ്ണ...
കാൽവരിയിലെ മൂന്നു കുരിശുകള്‍
ദുരനുഭവങ്ങള്‍ അവിശ്വാസിയെ നിരാശയിലേക്ക് തള്ളിവിടുമ്പോള്‍ വിശ്വാസിക്ക് അതേ അനുഭവങ്ങള്‍ അനുഗ്രഹത്തിന്‍റെ വാതിലുകളാണ്.ജീവിതം എന്നത് 10 ശതമാനം നമുക്ക് സംഭവിക്കുന്നതും 90 ശതമാനവും അവയോടുള്ള നമ്മുടെ പ്രതികരണങ്ങളുമാണ് എന്ന പ്രസ്താവന നാം കേട്ടിട്ടുണ്ടായിരിക്കാം. സംഭവങ്ങളെ തടയാന്‍ നമുക്ക് കഴിഞ്ഞെന്നു വരികയില്ല . എന്നാല്‍ അവയോട് എങ്ങനെ പ്രതികരിക്കുന്നു...
കൊലക്ക് വിധിക്കപ്പെട്ട കുരുന്നു ജന്മങ്ങൾ
ഒരുവശത്ത് മനുഷ്യജീവന്‍ രക്ഷിക്കുവാനായി അശ്രാന്തം പരിശ്രമിക്കുമ്പോൾ മറുവശത്ത് കുരുന്നു ജന്മങ്ങളെ നിഷ്കരുണം കൊലചെയ്യുവാൻ നിയമങ്ങൾ എഴുതിയുണ്ടാക്കുന്ന തിരക്കിലാണ് ആധുനിക മനുഷ്യൻ.കോവിഡ്-19 മൂലം ലോകത്താകമാനം ഇതുവരെയുണ്ടായ മരണം 4 ലക്ഷത്തിലധികമാണ്. എന്നാല്‍ ഇന്ത്യയില്‍മാത്രം ഒരു വര്‍ഷം 156 ലക്ഷം കുഞ്ഞുങ്ങള്‍ ആണ് ഗര്‍ഭപാത്രത്തില്‍വെച്ച് കൊലചെയ്യപ്പെടുന്നത് എന്ന...
എക്സ്പ്രെസ്സ് വേയിൽ കുഴഞ്ഞു വീണ ‘അഗതി’ തൊഴിലാളികൾ
സന്തോഷ് എച്ചിക്കാനം എഴുതിയ ‘ബിരിയാണി’ എന്ന കൊച്ചു കഥയുണ്ട്. മലബാറിൽ തൊഴിലിനെത്തിയ വടക്കേയിന്ത്യക്കാരനായ ഗോപാൽ യാദവ് എന്ന തൊഴിലാളിയുടെ ഉള്ള് പൊള്ളിക്കുന്ന ജീവിതാനുഭവമാണത്. സ്വന്തം ഗ്രാമത്തിൻറെ ദുരിതം വിവരിച്ച് 100 രൂപ കൂലി അധികം ചോദിക്കുന്ന അയാളെ വഴക്കു പറയുന്ന മലയാളി മുതലാളിയെക്കുറിച്ച് ഗോപാൽ...
കൊറോണ: പരിണാമത്തിന് ഒരു കുതിച്ചുചാട്ടമോ?
ലോകം എന്ത് വിലകൊടുത്തും അതിജീവിക്കാന്‍ ശ്രമിക്കുന്ന മഹാമാരിയെ അയോഗ്യരെ തഴഞ്ഞ് ശ്രേഷ്ഠരെ നിലനിര്‍ത്തുന്ന പ്രകൃതിയുടെ പുരോഗമന മന്ത്രമായി കണക്കാക്കുന്ന പരിണാമവാദി മനുഷ്യത്വത്തിന്റെ തനിമകളായ കരുണയും കരുതലുകളുമെല്ലാം എങ്ങനെ വിശദീകരിക്കും?കൊറൊണക്കാലത്തെ കൂട്ടമരണങ്ങള്‍ ഞെട്ടലും ഭീതിയും ആശങ്കയും ഉളവാക്കിക്കൊണ്ട് ലോകമെങ്ങും വര്‍ധിക്കുമ്പോള്‍ പലനിലകളിലുള്ള പ്രതികരണങ്ങളും ഉയരുന്നു. ആരാധനാലയങ്ങള്‍...
വിഷപ്പാമ്പും പിന്നെ ഒരു പിടിയാനയും
ഒരു പ്രത്യേക തരം മനുഷ്യരാണ് മലയാളികൾ. ചിലപ്പോൾ വളരെ ബഹുമാനം തോന്നുന്ന രീതിയിൽ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യും. അധികം താമസിയാതെ തന്നെ മലക്കംമറിഞ്ഞ് വെറുപ്പിക്കുവാനും മലയാളിക്ക് ജാള്യതയില്ല. ചിലപ്പോൾ പ്രബുദ്ധതയുടെ കൊടുമുടി കയറും; അതേ വേഗതയിൽ വിവരക്കേടിന്റെ കുണ്ടിലേക്ക് എടുത്തു ചാടുവാനുളള മെയ് വഴക്കവും...
വീട്ടമ്മ ഇനി സ്മാർട്ടമ്മ!
"പരീക്ഷ എല്ലാം കഴിയാറായി, ഇനിയിപ്പോൾ രണ്ടുമാസം അവധിക്കാലം. ഞാൻ ഈ പിള്ളേരെയും മേയ്ച്ച് രണ്ടുമാസം ഇനിയെങ്ങനെ തള്ളിനീക്കും എന്റെ ദൈവമേ" എന്ന് നെടുവീർപ്പിടാൻ ഇക്കൊല്ലം അമ്മമാർക്ക് അവസരമുണ്ടായില്ല. അതിനു മുമ്പെ കൊറോണ വന്നു. നേരത്തെ സ്കൂൾ അടപ്പിച്ചു. ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികളാരും പരീക്ഷ എഴുതേണ്ട....
യേശുവിന്റെ സ്നേഹിതനെന്നു നിങ്ങളെന്നെ വിളിക്കുമോ?
പ്രസിദ്ധ വാഗ്മിയും അപ്പോളജിസ്‌റ്റുമായ രവി സക്കറിയാസ് അന്തരിച്ചു. അദ്ദേഹത്തിന് 74 വയസായിരുന്നു. 1946ൽ ചെന്നൈയിലായിരുന്നു ജനനം. എന്നാൽ ഇന്ത്യാ ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവിൻറെ കൂടെ കുടുംബം ഡൽഹിയിലേക്ക് താമസം മാറ്റി. പഠനത്തെക്കാൾ ഏറെ ക്രിക്കറ്റിൽ താല്പര്യം കാണിച്ച ഒരു കൗമാരം ആയിരുന്നു സക്കറിയാസിന്റേത്...
കൊറോണവൈറസും ദൈവവിശ്വാസവും
പകര്‍ച്ചവ്യാധി തടയാന്‍ മതാചാരങ്ങള്‍ നിര്‍ത്തിവെച്ചു എന്നുകരുതി മതവിശ്വാസം അപ്രസക്തമാണെന്ന് വരുന്നില്ല. കോവിഡ് 19 രോഗപ്പകര്‍ച്ച തടയാന്‍ എല്ലാ പൊതുസമ്പര്‍ക്ക പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം മതചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ വെച്ചത് ചിലരെങ്കിലും ദൈവവിശ്വാസത്തെ പരിഹസിക്കുവാന്‍ അവസരമാക്കുകയാണ്. രോഗങ്ങളും ദുരന്തങ്ങളും വരുമ്പോള്‍ അത് ദൈവകോപമാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി മാനസാന്തരപ്പെടുത്താനുള്ള ചില...
വേദനയുടെ വേദാന്തം
കഷ്ടതകളുടെ കാരണവും അര്‍ത്ഥവും തേടിയുള്ള അന്വേഷണത്തിന് ഏറ്റവും പഴക്കമുള്ള ഉത്തരം നല്‍കുന്നത് ഇയ്യോബിന്‍റെ പുസ്തകമാണ്. അത് ലോകത്തിലെ ഏറ്റവും പഴയ പുസ്തകമാണ്. അതേസമയം ഏറ്റവും പുതിയതും!"അപരിചിതനായ ഒരു വ്യക്തി ഈ ലോകത്തേക്ക് ഒരു സന്ദര്‍ശകനായി എത്രയും പൊടുന്നനവേ വരികയാണെന്ന് ചിന്തിക്കുക. ഈ ലോകത്തിലെ തിന്മയുടെ...